Thrikkakara by election : രണ്ടാംഘട്ട പ്രചാരണം തുടങ്ങി ഇടതുപക്ഷം, വാഹനപ്രചാരണം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

Published : May 16, 2022, 06:37 AM ISTUpdated : May 16, 2022, 08:30 AM IST
Thrikkakara by election : രണ്ടാംഘട്ട പ്രചാരണം തുടങ്ങി ഇടതുപക്ഷം, വാഹനപ്രചാരണം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

Synopsis

ആം ആദ്മി പാർട്ടി ട്വന്‍റി 20 സഖ്യത്തിന്‍റെ രാഷ്ട്രീയ നിലപാടും ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത. ട്വന്‍റി ട്വന്‍റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫിന്‍റെ വാഹന പ്രചാരണം ഇന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദഘാടനം ചെയ്യും. ചിന്തൻ ശിബിരം കഴിഞ്ഞ് നേതാക്കൾ മടങ്ങി എത്തുന്നതോടെ കോൺഗ്രസ് ക്യാമ്പും കൂടുതൽ സജീവമാകും. സംസ്ഥാന നേതാക്കൾ എല്ലാം ഇനി തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. ഉമ തോമസിന്‍റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദഘാടനം ചെയ്യുന്നത്. എൻഡിഎ യുടെ തെരെഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും. പി കെ കൃഷ്ണദാസ് ആണ് ഉദ്ഘാടനം ചെയ്യുക. ആം ആദ്മി പാർട്ടി ട്വന്‍റി 20 സഖ്യത്തിന്‍റെ രാഷ്ട്രീയ നിലപാടും ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത. ട്വന്‍റി ട്വന്‍റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും