കൊല്ലം പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഓഫിസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി: അനുമതിക്കായി കേന്ദ്രത്തെ സമീപിക്കും

Published : May 16, 2022, 06:08 AM ISTUpdated : May 16, 2022, 10:39 AM IST
കൊല്ലം പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഓഫിസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി: അനുമതിക്കായി കേന്ദ്രത്തെ സമീപിക്കും

Synopsis

 കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആറ് എമിഗ്രേഷന്‍ പോയിന്‍റുകള്‍ പ്രവര്‍ത്തിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കുന്നതിനും ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉള്ള കെട്ടിടമാണ് കൊല്ലം പോര്‍ട്ടില്‍ തയ്യാറാക്കിയിരിക്കുന്നത്. 

കൊല്ലം: കൊല്ലം പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഓഫിസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഓഫിസ് അനുവദിക്കുന്നതിന് വേണ്ടി തുറമുഖ വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കത്ത് നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആറ് എമിഗ്രേഷന്‍ പോയിന്‍റുകള്‍ പ്രവര്‍ത്തിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കുന്നതിനും ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉള്ള കെട്ടിടമാണ് കൊല്ലം പോര്‍ട്ടില്‍ തയ്യാറാക്കിയിരിക്കുന്നത്. എമിഗ്രേഷന്‍ ഓഫിസ് നിര്‍മ്മാണം പൂര്‍ത്തിയായതിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ് ദിവസം കൊല്ലം പോര്‍ട്ട് ഓഫിസര്‍ കേരളാമാരിടൈം ബോര്‍ഡിന് കൈമാറി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമിപിക്കുക. ആറ് എമിഗ്രേഷന്‍ കൗണ്ടറുകള്‍ കംമ്പ്യൂട്ടറുകള്‍ വിശ്രമമുറി റിക്കാര്‍ഡുകള്‍ സുക്ഷിക്കാന്‍ സൗകര്യം. മിറ്റിങ്ങ് ഹാള്‍ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാന്‍ സൗരകര്യങ്ങള്‍ എന്നിവ സജ്ജമാക്കിയെന്നാണ് പോര്‍ട്ട് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ എമിഗ്രേഷന്‍ ഓഫിസ് അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രം. കേന്ദ്ര ഫോറിന്‍ രജിസ്ട്രഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധനക്ക് ശേഷമായിരിക്കും എമിഗ്രേഷന്‍ ഓഫീസ് അനുവദിക്കുക. എമിഗ്രേഷന്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ചേര്‍ന്ന് കിടക്കുന്ന കൊല്ലം പോര്‍ട്ടില്‍ വിദേശ കപ്പലുകളില്‍ നിന്നുള്‍പ്പടെ ക്രൂചെയിഞ്ച്. വിനോദസഞ്ചാരികളുടെ കപ്പലുകള്‍ എന്നിവ എത്തുമെന്ന പ്രതിക്ഷയിലാണ് കൊല്ലം. ലക്ഷദ്വീപിലേക്കുള്ള യാത്രാകപ്പലുകള്‍ക്ക് വേണ്ടിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത