
കോഴിക്കോട്: മികച്ച പരിചരണം നല്‍കി നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ നാഗത്തുംപാടത്താണ് സംഭവം. ബീരാന്‍കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു ചെടി കണ്ടെത്തിയത്. രണ്ടടിയോളം വലിപ്പമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പുല്ലും കുറ്റിക്കാടും നിറഞ്ഞ സ്ഥലത്ത് ചെറിയ വടി ഉപയോഗിച്ച് താങ്ങി നിര്‍ത്തിയ നിലയില്‍ മികച്ച പരിചരണമാണ് കഞ്ചാവ് ചെടിക്ക് ലഭിച്ചിരുന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നല്ലളം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇത് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam