തലസ്ഥാനമാറ്റ വിവാദം: ബില്ലിന് മുമ്പ് പാർട്ടി അനുവാദം വാങ്ങുന്ന പതിവില്ല, പാർട്ടി നിർദേശം അനുസരിക്കും; ഹൈബി

Published : Jul 03, 2023, 09:33 PM ISTUpdated : Jul 03, 2023, 09:45 PM IST
തലസ്ഥാനമാറ്റ വിവാദം: ബില്ലിന് മുമ്പ് പാർട്ടി അനുവാദം വാങ്ങുന്ന പതിവില്ല, പാർട്ടി നിർദേശം അനുസരിക്കും; ഹൈബി

Synopsis

അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനങ്ങൾക്കുള്ള മറുപടിയുമായി ഹൈബി രം​ഗത്തെത്തിയത്.

കൊച്ചി: പൊതുജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി തലസ്ഥാന ആവശ്യം ഉന്നയിച്ചതെന്ന് ഹൈബി ഈഡൻ എംപി. വികസന വിഷയങ്ങളിൽ അഭിപ്രായം പറയുന്നവർ ഇക്കാര്യം ആവശ്യപ്പെടാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനങ്ങൾക്കുള്ള മറുപടിയുമായി ഹൈബി രം​ഗത്തെത്തിയത്.
 
വിയോജിപ്പ് അറിയിക്കുന്നവരുടെ അഭിപ്രായത്തെ മാനിക്കുന്നു. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാർലമെന്റിന്റെ നടപടികൾ പ്രകാരമുള്ള തീരുമാനമാണ്. ഇക്കാര്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതില്ല. സ്വകാര്യ ബില്ലിന് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഉണ്ടായിരുന്നില്ല. രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന തനിക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബിൽ ലോക്സഭയിൽ സമർപ്പിച്ചതെന്ന് ഹൈബി ഈഡൻ പറയുന്നു.

തലസ്ഥാന വിവാദം: സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണം: എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം

പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി  നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ലെന്ന് ഹൈബി ഈഡൻ പറയുന്നു. തന്റെ നിലപാട് പാർട്ടിക്കൊപ്പമാണെന്നും ഹൈബി കൂട്ടിച്ചേർത്തു. തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നല്‍കുകയായിരുന്നു. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്. ഹൈബി ഈഡന്റെ ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് ഇടപെടൽ നടത്തിയിരിക്കുന്നത്. കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത് എത്തിയിരുന്നു. ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം.എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും മുരളീധരൻ ചോദിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്കു ശേഷമാണ് പ്രതികരണവുമായി ഹൈബി ഈഡൻ രംഗത്തെത്തിയിരിക്കുന്നത്. 

തലസ്‌ഥാനം മാറ്റണമെന്ന ആവശ്യം തുഗ്ലക് മാതൃക,നിരുത്തരവാദപരം,ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് ചേംബര്‍ഓഫ് കോമേഴ്സ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ