
കൊച്ചി: കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു.
ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച എറണാകുളത്ത് രാവിലെ മുതൽ മഴ ശക്തമായെങ്കിലും വൈകീട്ടോടെ ഏതാനും മണിക്കൂറുകളായി മഴയ്ക്ക് അല്പം കുറവുണ്ട്. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അടിയന്തരമായി സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങാനും തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ക്വാറി പ്രവർത്തനങ്ങൾ മഴ മാറിയതിന് ശേഷം 24 മണിക്കൂറു കഴിയുന്നത് വരെ നിർത്തി വെക്കണം.ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന മേഖലയിലുള്ളവരോട് മാറി താമസിക്കാനും നിർദ്ദേശം നൽകി. ചെല്ലാനം മേഖലയിൽ ടെട്രാപോഡ് കടൽഭിത്തി വന്നതിനാൽ കാര്യമായ പ്രശ്നങ്ങളില്ല.
എന്നാൽ, നായരമ്പലം പുളിയത്താം പറമ്പ് ഭാഗത്ത് ഉണ്ടായ കടലാക്രമണത്തിൽ വീടുകളിലേക്ക് വെള്ളം കയറി. ജിയോ ബാഗ്, മണൽചാക്കുകൾ തകർന്നതോടെയാണ് വെള്ളം ശക്തിയായി ഇരച്ചെത്തിയത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷന് സമീപം മരത്തിന്‍റെ ഒറു ഭാഗം മറിഞ്ഞ് വീണ് രണ്ട് കാറുകൾക്ക് കേടുപാട് പറ്റി. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനാണ് കേടുപാട് പറ്റിയത്. കൊച്ചി നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് നിലവിലില്ല.
മഴ അലര്‍ട്ട് നാളെ
നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. കൊല്ലത്ത് നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam