ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് കിട്ടിയത് രണ്ട് കെയ്സ് മദ്യം; കർണാടകയിൽ നിന്ന് കടത്തിയതെന്ന് എക്സൈസ്

Published : Aug 02, 2024, 05:13 PM ISTUpdated : Aug 02, 2024, 06:30 PM IST
ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് കിട്ടിയത് രണ്ട് കെയ്സ് മദ്യം; കർണാടകയിൽ നിന്ന് കടത്തിയതെന്ന് എക്സൈസ്

Synopsis

കാസർഗോഡ് പനയാൽ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് എന്നയാൾ, മൊയോളം സ്വദേശി ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. 

കാസർഗോഡ്: കർണാടകയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന മദ്യശേഖരം പിടികൂടി. 34.56 ലിറ്റർ മദ്യവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കാസർഗോഡ് പനയാൽ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് എന്നയാൾ, മൊയോളം സ്വദേശി ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. 

ഉപേന്ദ്രൻ മുൻ അബ്‌കാരി കേസ് പ്രതിയാണ്. പ്രതി ഡേവിഡ് പ്രശാന്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന് സമീപത്തായി ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ നിന്നും രണ്ട് കെയ്സ് മദ്യം കൂടി കണ്ടെടുത്തു. ഹോസ്‍ദുർഗ്ഗ് സർക്കിൾ ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ ( ഗ്രേഡ്) എം.രാജീവന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി, സിജു കെ, സിജിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റീന,  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'