
ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഒരു സ്കോർപിയോ കാർ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ടു തവണ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാൽ കുറച്ചുദൂരം കൂടി ചെന്നപ്പോൾ കാർ നിർത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട്പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. ഈ സമയത്ത് ഗവർണർ ഉറക്കത്തിലായിരുന്നു. ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് സംഭവം യുപി പൊലീസിൽ അറിയിക്കുകയായിരുന്നു.
എൽഡിഎഫിന് വോട്ട് ചെയ്യാൻ കോൺഗ്രസ് അംഗത്തിന് മുൻ ഡിസിസി പ്രസിഡന്റ് പണം വാഗ്ദാനം ചെയ്തു: ആരോപണം
സിസിടിവി ഉൾപ്പെടെ പരിശോധിച്ചായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ അസ്വാഭാവികതയൊന്നും ഉള്ളതായി റിപ്പോർട്ടില്ല.
ഗവർണ്ണർക്ക് എതിരെ നിയമ നടപടിയുമായി സർക്കാർ മുന്നോട്ട്: സുപ്രീം കോടതിയിൽ പോകാൻ എജിയുടെ ഉപദേശം തേടി
https://www.youtube.com/watch?v=_l1SNXuuhdU
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam