കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് മുൻ ഡിസിസി പ്രസിഡന്റായ പിവി ബാലചന്ദ്രൻ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്

വയനാട്: മുട്ടിൽ ഗ്രാമപഞ്ചായത്തിൽ ഭരണം അട്ടിമറിക്കാൻ യുഡിഎഫ് അംഗത്തിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം. പഞ്ചായത്തംഗം വിജയലക്ഷ്മിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇപ്പോൾ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രനെതിരെയാണ് വിജയലക്ഷ്മി ആരോപണം ഉന്നയിച്ചത്.

Read More: ബിജെപി 'കൈ' പിടിച്ചു, എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി, യുഡിഎഫിന്‍റെ ഷീബ ചെല്ലപ്പൻ പ്രസിഡന്‍റ്

​19 അംഗ ഭരണസമിതിയാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലുള്ളത്. ഇതിൽ 11 അംഗങ്ങളും യുഡിഎഫിൽ നിന്നാണ്. എൽഡിഎഫിന് പഞ്ചായത്തിൽ എട്ട് അംഗങ്ങളാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലുണ്ടാക്കിയ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗ് കോൺഗ്രസിന് കൈമാറിയിരുന്നു. ഇതിനെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിൽ നിന്നുള്ള രണ്ട് അംഗങ്ങളെ സ്വാധീനിക്കാൻ മുൻ ഡിസിസി പ്രസിഡന്റ് തന്നെ ഇടപെട്ടത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് മുൻ ഡിസിസി പ്രസിഡന്റായ പിവി ബാലചന്ദ്രൻ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്. പിവി ബാലചന്ദ്രന്റേതെന്ന് ആരോപിച്ച് ഒരു ശബ്ദരേഖയും കോൺഗ്രസ് അംഗങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. മുട്ടിലിന് പുറമെ മറ്റു പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും സിപിഎം അട്ടിമറി ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ആരോപണം നിഷേധിക്കുന്നില്ലെന്നും അടുത്ത ദിവസം തന്നെ എല്ലാം തുറന്നു പറയുമെന്നും പിവി ബാലചന്ദ്രൻ വ്യക്തമാക്കി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്