
ഇടുക്കി: ഏലയ്ക്ക വില കുതിച്ചുയർന്നതോടെ മോഷണവും പെരുകുന്നു. ശരത്തോടെ ഏലയ്ക്ക മോഷ്ടിക്കുന്നതാണ് കർഷകർക്ക് കൂടുതൽ തലവേദനയാകുന്നത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇടുക്കി അന്യാർതുളു മേഖലയില്‍ മാത്രം 12 ഏലയ്ക്ക തോട്ടങ്ങളിലാണ് മോഷണം നടന്നത്. ചെടിയിൽ നിന്ന് ശരത്തോടെയാണ് ഏലയ്ക്ക മുറിച്ചുമാറ്റിയിരിക്കുന്നത്. ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകളും മോഷണം പോയി. കാവൽ നിന്നിട്ടും സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
പൊലീസും തിരിഞ്ഞുനോക്കുന്നില്ലെന്ന് ഏലയ്ക്ക കർഷകർ ആരോപിക്കുന്നു. പ്രളയക്കെടുതിയിൽ വലിയ നാശനഷ്ടമുണ്ടായതിന് ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു ഏലം കർഷകർ. ഇതിനിടെയാണ് അടുത്ത പ്രതിസന്ധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam