ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ ക്രൂര മർദ്ദനം;യുവതിയുടെ ചെവി കടിച്ച് മുറിച്ചു,മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു

By Web TeamFirst Published Apr 9, 2022, 12:45 PM IST
Highlights

ഭാര്യയുടെ പരാതിയില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. 

കോഴിക്കോട്: ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ ക്രൂര മർദ്ദനം. താമരശേരി സ്വദേശി ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും പരാതി. 9 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്ന് ഫിനിയ പറയുന്നു. ഭാര്യയുടെ പരാതിയില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പണം ആവശ്യപ്പെട്ട്  വര്‍ഷങ്ങളായി മർദിക്കുകയായിരുന്നുവെന്നും ഫിനിയ ആരോപിക്കുന്നു. സംഭവത്തില്‍ ചൈൽഡ് ലൈൻ സിഡബ്ലിയുസിക്ക് റിപ്പോർട്ട് നൽകും.

Also Read: വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു, വീട്ടിലേക്ക് വരണമെന്ന് ആവശ്യം: അധ്യാപകൻ അറസ്റ്റിൽ

  സ്ത്രീധനത്തിനായി ഭർത്താവ് പീഡിപ്പിച്ചു? യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം മണർകാട് മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന രാജുവിനെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ. ഭർത്താവായ ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. മകളെ കൊന്നതാണെന്ന് സംശയം ഉണ്ടെന്നും ഓട്ടോ ഡ്രൈവറായ രാജുവും ഭാര്യ ലതയും പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാക്കുകയാണെന്നും കുടുംബം പറഞ്ഞു.

രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് രാജു കണ്ണീരോടെ പറയുന്നു. എന്നിട്ടും സ്ഥലം വിറ്റ് പണം നൽകാൻ തീരുമാനിച്ചെങ്കിലും കൊവിഡ് മുടക്കി. ഈ ദേഷ്യം അർച്ചനയെ ഉപദ്രവിച്ചാണ് ബിനു തീർത്തതെന്ന് കുടുംബം ആരോപിക്കുന്നു. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് 20000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നു.

ഈ മാസം 3നാണ് ബിനുവിന്‍റെ വീട്ടിലെ ശുചിമുറിയിൽ അർച്ചനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ടെന്നും സഹോദരിമാർ പറയുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ മണർകാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അർച്ചനക്ക് ഒരു മകളുമുണ്ട്.

click me!