വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസ്

Published : Oct 07, 2023, 02:43 AM IST
വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസ്

Synopsis

സംഭവം നടന്ന ഉടന്‍ തന്നെ ഒരു സഹപ്രവര്‍ത്തകയോട് പറഞ്ഞിരുന്നെങ്കിലും ഭയം മൂലം പരാതി നല്‍കിയില്ല. പിന്നീട് ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് പരാതി നല്‍കിയത്.

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്. താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. ഇയാളെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം. രാവിലെ എട്ടുമണിയോടെ യുവതി ജോലി കഴിഞ്ഞ് ആശുപത്രിയിലെ മുറിയില്‍ വെച്ച് വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷ് ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി. സംഭവം സുഹൃത്തായ വനിതാ ജീവനക്കാരിയോട് അന്ന് പറഞ്ഞിരുന്നു. ഭയം മൂലം പരാതി നല്‍കിയില്ല.

ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയില് പോലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളയില്‍ പോലീസ് കേസെടുത്തു.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video

അതേസമയം മറ്റൊരു സംഭവത്തില്‍ ആലപ്പുഴയില്‍ ഭിന്നശേഷിക്കാരിയായ യുവതിയുടെ വൈകല്യം തിരുമ്മി സുഖപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പീഡിപ്പിച്ച മത്സ്യ വ്യാപാരി പിടിയില്‍.  ഒളിവിൽ കഴിഞ്ഞിരുന്ന കായംകുളം  പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയാസിനെയാണ് (48) കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറത്തികാടുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മാസമാണ് തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിച്ചത്. 

തിരുമ്മൽ ചികിത്സ നടത്തുന്നതിനിടയിൽ പലതവണ പീഡിപ്പിക്കുകയും ചെയ്തു. പ്രതി തിരുമ്മൽ ‍ പഠിച്ചിട്ടില്ലായെന്നും, തൈലം കച്ചവടം നടത്തിയിരുന്ന സമയം ആളുകൾക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പത്തനാപുരത്ത് വെച്ച് ‍ കുറത്തികാട് പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി.കെ മോഹിത്ത്, എ.എസ്. ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിമോൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അബ്ദുൽ നിയാസിനെ അറസ്റ്റ് ചെയ്തത്.  മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. 

Read also:  പ്രണയബന്ധത്തിൽ നിന്നും പിന്മാറി; യുവതിയുടെ വീട് അടിച്ചു തകർത്ത സുഹൃത്തും സംഘവും പിടിയില്‍

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം