
പത്തനംതിട്ട: നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ റഹീസാണെന്ന് അറസ്റ്റിലായ അഖിൽ സജീവ്. കൊല്ലത്തുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് റഹീസിനെ പരിചയപ്പെട്ടതെന്ന് അഖിൽ പറയുന്നു. റഹീസും സുഹൃത്തുക്കളായ ബാസിത്തും ലെനിനും ചേർന്നാണ് നിയമന കോഴ ആസൂത്രണം ചെയ്തതെന്ന് അഖിലിന്റെ മൊഴി. ഹരിദാസിനെ നേരിട്ട് കണ്ടിട്ടില്ലെന്ന് അഖിൽ പൊലീസിന് മൊഴി നല്‍കി.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് അഖിൽ സജീവിനെ ഇപ്പോള്‍ ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിയമനക്കോഴയ്ക്ക് പിന്നില്‍ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട്ടെ നാലംഗ സംഘമാണെന്നാണ് കന്‍റോൺമെന്‍റ് പൊലീസും ജില്ലാ പൊലീസ് മേധാവിയും സംയുക്തമായി നടത്തിയ ചോദ്യംചെയ്യലിൽ അഖിൽ സജീവ് നല്‍കിയ മൊഴി. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ പൊലീസിനോട് പറഞ്ഞു. എന്നാൽ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കമുള്ള മൊഴികൾ പൊലീസ് വിശ്വസിക്കുന്നില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്‍റോൺമെന്‍റ് പൊലീസ് പറയുന്നു. അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തു.
Also Read: നിയമന കോഴക്കേസ്; അഖിൽ സജീവിന്‍റെ നിർണായക മൊഴി പുറത്ത്, തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘം