എസ്എച്ച്ഓ കുട്ടി നിക്കറിട്ട് ഡ്യൂട്ടിയിലെത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വ്യാജ പ്രചരണം; യുവതിക്കും കിടു മീഡിയ ഫേസ് ബുക്ക് ചാനലിനുമെതിരെ കേസ്

Published : Feb 18, 2026, 10:16 AM IST
chengannur SHO

Synopsis

പൊലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവതിക്കെതിരെ കേസ്. ചെങ്ങന്നൂർ എസ്എച്ച്ഓ കുട്ടി നിക്കർ ഇട്ട് ഡ്യൂട്ടിയിലെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു എന്നുമാണ് പ്രചാരണം.

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവതിക്കെതിരെ കേസ്. ചെങ്ങന്നൂർ എസ്എച്ച്ഓ കുട്ടി നിക്കർ ഇട്ട് ഡ്യൂട്ടിയിലെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു എന്നുമാണ് പ്രചാരണം. മാങ്കാംകുഴി സ്വദേശി ശരണ്യ, കിടു മീഡിയ ഫേസ് ബുക്ക് ചാനൽ, അഡ്വ വിഷ്ണു വിജയൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ചെങ്ങന്നൂർ എസ്എച്ച്ഓ വിപിൻ എസിക്കെതിരെയാണ് യുവതി വ്യാജ പ്രചരണം നടത്തിയത്. ഫോട്ടോകൾ ഉൾപ്പടെയാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. പൊലിസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമായി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ എസ്എച്ച്ഓയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് രാവിലെ വ്യായാമം ചെയ്യുകയായിരുന്ന എസ്എച്ച്ഓ ഔദ്യോഗിക വേഷത്തിൽ അല്ലാതെ സ്റ്റേഷനിൽ എത്തിയത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന എസ്എച്ച്ഓ വിപിൻ എസിയുടെ പരാതിയിലാണ് കേസെടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി പൊലിസ് സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി
യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്