
തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്‌ണക്കെതിരെയാണ് കേസ് എടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ പണം തട്ടി എടുക്കുകയായിരുന്നു. ഈ പണം ശംഭു ഓൺലൈനായി ചീട്ട് കളിച്ച് കളഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു.
എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും യൂണിഫോം സ്റ്റിച്ചിങ്ങിനുമായി പണം ശേഖരിച്ചെന്നാണ് എഫ്‌ഐആറിലെ വിവരം. യൂണിഫോം കമ്മിറ്റി അംഗമായ പ്രതി എസ്എപിയിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളിൽ നിന്നും പണം വാങ്ങിയത്. 2026 ജൂലൈ 3 മുതൽ 13 വരെ നിരവധി പോലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് പണം പ്രതിയുടെ ഫോൺ നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. സംഭവത്തിൽ പേരൂർക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam