സ്റ്റേഷനിൽ മർദ്ദിച്ചെന്ന് മോഷണക്കേസ് പ്രതിയുടെ പരാതി, കൊച്ചിയിൽ പൊലീസുകാരിക്കെതിരെ കേസെടുത്തു

Published : Jul 03, 2022, 11:35 AM ISTUpdated : Jul 03, 2022, 11:40 AM IST
സ്റ്റേഷനിൽ മർദ്ദിച്ചെന്ന് മോഷണക്കേസ് പ്രതിയുടെ പരാതി, കൊച്ചിയിൽ പൊലീസുകാരിക്കെതിരെ കേസെടുത്തു

Synopsis

കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്, മർദ്ദിച്ച പൊലീസുകാരിയെ തിരിച്ചറിയാൻ പരാതിക്കാരിക്ക് ആയില്ല

കൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയ്ക്ക് എതിരെ കേസെടുത്തു. സ്റ്റേഷനിൽ വച്ച് മർദ്ദിച്ചെന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പൊലീസ് മർദ്ദിച്ചെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. അതേസമയം മർദ്ദിച്ച പൊലീസുകാരിയെ തിരിച്ചറിയാൻ പരാതിക്കാരിക്ക് ആയിട്ടില്ല. ഈ പൊലീസുകാരിയെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.  

കൊച്ചിയിലെ ഹോട്ടലിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചെന്നതിന് സ്ഥീരികരണം, പൊലീസ് കേസെടുത്തു

സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് ഇതര സംസ്ഥാനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ട് സ്വർണ വളകൾ പ്രതിയിൽ നിന്ന് കണ്ടെടുത്തിരുന്നെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇവർ മർദ്ദന വിവരം അറിയിച്ചത്. തുടർന്ന് കേസെടുക്കാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ