സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിൽ കേസെടുത്ത സംഭവം; പ്രതികരണവുമായി രമേശ് ചെന്നിത്തല

Published : Jul 25, 2026, 01:40 PM IST
Ramesh chennithala

Synopsis

സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേസെടുത്തതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കാസർകോട്ടെ ഇവിഎം ഹാക്കിങ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവയവ കച്ചവടം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ലെന്നും എന്താണെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും മന്ത്രി മറുപടി നൽകി. അങ്ങനെ ഹാക്കിംഗ് നടക്കില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയല്ല. വിശദമായി പരിശോധന പാർട്ടി നടത്തുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. 

അവയവ കച്ചവടമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. എസ്ഐടി ഉടൻ അന്വേഷണം തുടങ്ങും. അവയവ കച്ചവടം അംഗീകരിക്കില്ല. കർശനമായി നിയന്ത്രിക്കും. പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചാരണം ആര് നടത്തിയാലും ശരിയല്ല. മുഖ്യമന്ത്രി തനിക്ക് പരാതി കൈമാറി. ശ്രീമതിയെ പോലെ ഒരാളെ മര്യാദയുള്ളില്ലാതെ അപമാനിച്ചു. ശക്തമായ നടപടി ഉണ്ടാകും. തൊടുപുഴയിൽ പോലീസുകാർ മദ്യപിച്ച സംഭവത്തിൽ എസ്പിയുടെ റിപ്പോർട്ട് കിട്ടട്ടെയെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ഡേറ്റ് ആയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, സിഎംആർഎൽ കേസിൽ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി, പത്തനംതിട്ട സ്വദേശിയെ കണ്ടെത്തി
ദേവസ്വം ബോർഡ് യോ​ഗത്തിൽ തീരുമാനം; ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും