വയനാട്ടിൽ കൂലി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി, അച്ഛനും മകനും വർഷങ്ങൾക്ക് ശേഷം പിടിയിൽ

Web Desk   | Asianet News
Published : Jan 18, 2020, 02:58 PM IST
വയനാട്ടിൽ കൂലി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി, അച്ഛനും മകനും വർഷങ്ങൾക്ക് ശേഷം പിടിയിൽ

Synopsis

കൂലി കൂടുതൽ ചോദിച്ചതിനാണ്  കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ പിടിയിലായി

കൽപ്പറ്റ: വയനാട് ജില്ലയിലെ കേണിച്ചിറയിൽ മൂന്ന് വർഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത്‌ കൊലപാതകമാണെന്ന് തെളിഞ്ഞു. കൂലി കൂടുതൽ ചോദിച്ചതിനാണ്  കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ പിടിയിലായി. 

കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനും മകൻ സുരേഷുമാണ് അറസ്റ്റിലായത്. കൂലി കൂടുതൽ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മണിയെ  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പ് വച്ചു.  പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു'; വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടി തീരുമാനിക്കുമെന്ന് പി രാജീവ്
'വിധി പഠിച്ച് തുടർനടപടി, പ്രോസിക്യൂഷന് വീഴ്ചയില്ല, അതിജീവിതക്കൊപ്പം സർക്കാർ നിൽക്കും': മന്ത്രി സജി ചെറിയാൻ