ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു

Published : Apr 02, 2025, 06:35 AM ISTUpdated : Apr 02, 2025, 08:39 AM IST
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു

Synopsis

അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് ഇന്നലെ കൂടൽമാണിക്യം ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് ബാലു രാജി കത്ത് കൈമാറിയത്.

തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ  കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.

ആരോഗ്യപരമായ കാരണത്താലും വ്യക്തിപരമായ കാരണത്താലും രാജി വെയ്ക്കുന്നതായി കാണിച്ച് ബാലു ഇന്നലെ കത്ത് നൽകിയെന്ന് ദേവസ്വം ചെയര്‍മാൻ അഡ്വ. സികെ ഗോപി  പറഞ്ഞു.ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനെയും അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; തന്ത്രിമാർക്കും ദേവസ്വത്തിനുമെതിരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർ‍‍ഡ്

കഴകം ജോലിയിൽ നിന്ന് മാറ്റണം,കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരന്‍ വിഎ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം: കഴകം ജോലി വേണ്ടെന്ന് ബാലു; 'ഇങ്ങനൊരു പ്രതിസന്ധി പ്രതീക്ഷിച്ചില്ല'

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം