ജാതിസംവരണം രാജ്യത്തിന്‍റെ അഖണ്ഡതക്ക് വെല്ലുവിളി,മുറവിളിക്ക് പിന്നില്‍വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് എന്‍എസ്എസ്

Published : Oct 10, 2023, 04:29 PM ISTUpdated : Oct 10, 2023, 04:32 PM IST
ജാതിസംവരണം രാജ്യത്തിന്‍റെ അഖണ്ഡതക്ക് വെല്ലുവിളി,മുറവിളിക്ക് പിന്നില്‍വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് എന്‍എസ്എസ്

Synopsis

ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം  നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ജാതി സംവരണത്തിനെതിരെ നായർ സർവീസ് സൊസൈറ്റി രംഗത്ത്.രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്‍റെ  ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.ജാതി സംവരണം രാജ്യത്തിന്‍റെ  അഖണ്ഡതയ്ക്ക് വെല്ലുവിളിയാണ്.ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം  നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ട്.ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി 

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കി നിതീഷ് കുമാർ: ബിഹാറിലെ ജാതി സെൻസസ് കണക്കുകൾ പ്രസിദ്ധീകരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'