സഭ ഭൂമി ഇടപാട്: കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു

By Web TeamFirst Published Nov 5, 2019, 12:51 PM IST
Highlights
  • കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കും മുൻ സഭ ഫിനാൻസ് ഓഫീസർ ജോഷി പുതുവക്കുമെതിരെയാണ് കേസ്
  • വഞ്ചന, ഗൂഢാലോചന, അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്

കൊച്ചി: കത്തോലിക്കാ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. അലക്സിയാൻ ബ്രദർസ് ഭൂമി ഇടപാടിലാണ് കേസ് എടുത്തിരിക്കുന്നത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഇടപാടിൽ 50.28 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കും മുൻ സഭ ഫിനാൻസ് ഓഫീസർ ജോഷി പുതുവക്കുമെതിരെയാണ് കേസ്. വഞ്ചന, ഗൂഢാലോചന, അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. 

അടുത്തമാസം മൂന്നിന് പ്രതികളോട് നേരിട്ട് ഹാജരാകാൻ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സഭ ഭൂമി ഇടപാടിൽ കാർഡിനാളിനെതിരെ കോടതി നേരിട്ട് എടുത്ത രണ്ടാമത്തെ കേസ് ആണിത്. 

click me!