'പ്ര​ധാ​ന​മ​ന്ത്രിയുടെ പള്ളി സന്ദർശനം വി​ദേ​ശ​ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കും': രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം

Published : Dec 29, 2025, 09:03 AM IST
Modi's Christmas church visit

Synopsis

ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ ക്രി​സ്മ​സ് അ​ല​ങ്കോ​ല​മാ​ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ​ത് ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കാ​ണി​ക്കാ​നാ​കി​ല്ലെന്ന് ദീപിക മുഖപ്രസംഗം

കൊച്ചി: ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തിനെതിരെ കത്തോലിക്ക സഭ മുഖപത്രം. ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നതിനിടെയുള്ള പ്ര​ധാ​ന​മ​ന്ത്രിയുടെ സന്ദർശനം വി​ദേ​ശ ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കുമെന്ന് ദീപിക പത്രത്തിലെ മുഖപ്രസംഗം വിമർശിക്കുന്നു. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പ്രധാനമന്ത്രി ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യെങ്കിലും ചെ​യ്യു​മാ​യി​രു​ന്നു എന്നാണ് വിമർശനം. 'വർഗീയത വാനോളം, നിവേദനം പോരാ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

സംഘപരിവാർ സം​ഘ​ട​ന​ക​ളും ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം നടത്തി.യുപിയിൽ ക്രിസ്മസ് അവധി നിഷേധിച്ചതും കേരള ലോക്ഭവനിൽ പ്രവൃത്തി ദിനമാക്കിയതും ദീപിക ചൂണ്ടിക്കാട്ടുന്നു. ഈ വർഷം നവംബർ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 706 ആക്രമണങ്ങളുണ്ടായി. വർഗീയതയ്ക്കെതിരെ ബിജെപി സർക്കാരുകൾക്ക് നിവേദനം നൽകിയാൽ പോരാ, കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ദീപികയുടെ മുഖപ്രസംഗത്തിന്‍റെ പൂർണരൂപം

ഗോ​ൾ​വ​ൾ​ക്ക​ർ മു​ത​ൽ മോ​ഹ​ൻ ഭാ​ഗ​വ​ത് വ​രെ ഹി​ന്ദു​രാ​ഷ്‌​ട്ര​ത്തി​നു​വേ​ണ്ടി എ​ഴു​തി​യ​തും പ്ര​സം​ഗി​ച്ച​തു​മൊ​ക്കെ ല​ക്ഷ്യം കാ​ണാ​തെ​പോ​യ​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന കോ​ട്ട​പോ​ലെ ക​വ​ച​മൊ​രു​ക്കി​യ​തി​നാ​ലാ​ണ്. പ​ക്ഷേ, ആ ​കോ​ട്ട​യു​ടെ കാ​വ​ൽ​ക്കാ​രാ​കേ​ണ്ടി​യി​രു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ശ​ബ്ദ​ത, ത​ട​യ​പ്പെ​ട്ട​തി​നെ​ല്ലാം പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​ണ്.

ഈ ​ഒ​ളി​ച്ചു​ക​ട​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ നാ​ൾ​വ​ഴി​യി​ലൂ​ടെ​യാ​ണ്, ക്രി​സ്മ​സി​നു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ രാ​ജ്യ​മൊ​ട്ടാ​കെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി സം​ഘ​പ​രി​വാ​ർ ക​ട​ന്നു​പോ​യ​ത്. അ​ർ​ഥ​ഗ​ർ​ഭ​വും കു​റ്റ​ക​ര​വു​മാ​യ ഭ​ര​ണ​കൂ​ട നി​ശ​ബ്ദ​ത​യ്ക്കൊ​പ്പം ദു​ർ​ബ​ല​മാ​യ പ്ര​തി​പ​ക്ഷ​വും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു ശ​ക്ത​മാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത ന്യൂ​ന​പ​ക്ഷ നേ​തൃ​ത്വ​ങ്ങ​ളും സ്ഥി​തി വ​ഷ​ളാ​ക്കി.

ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്കു നി​വേ​ദ​നം ന​ൽ​കി​യ​തു​കൊ​ണ്ടു മാ​ത്രം​പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ല. ക്രി​സ്മ​സി​നു വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ങ്ങ​ളെ​ല്ലാം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്കു​മെ​തി​രാ​ണ്; കോ​ട​തി​യെ സ​മീ​പി​ക്ക​ണം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ ബി​ജെ​പി ഭ​രി​ക്കു​ന്ന നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​രും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി. 11 വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം പു​തി​യ സം​ഭ​വ​മ​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​ന​വും പു​തി​യ​ത​ല്ല. ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തും പു​തി​യ കാ​ര്യ​മ​ല്ല. ചേ​ർ​ത്തു​വാ​യി​ക്കു​മ്പോ​ൾ പ​ര​സ്പ​ര​ബ​ന്ധം ദൃ​ശ്യ​മാ​ണ്.

ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ പു​റ​ത്ത് ക്രി​സ്മ​സ് അ​ല​ങ്കോ​ല​മാ​ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ​ത് ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കാ​ണി​ക്കാ​നാ​കി​ല്ല, ഒ​രു പ​ക്ഷേ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കും. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യോ അ​തി​നെ​തി​രേ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു.

സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്രോ​ശ​ങ്ങ​ളേ​ക്കാ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് ഈ ​നി​ശ​ബ്ദ​ത​യാ​ണ്. സം​ഘ​ട​ന​ക​ൾ മാ​ത്ര​മ​ല്ല, ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി. യു​പി​യി​ൽ ക്രി​സ്മ​സ് അ​വ​ധി റ​ദ്ദാ​ക്കി. ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രേ എ​ന്നു പ​റ​ഞ്ഞ് ഹി​ന്ദു സേ​വാ സ​മാ​ജ് ക്രി​സ്മ​സ് ത​ലേ​ന്ന് ബ​ന്ദ് ന​ട​ത്തി. വി​വാ​ദ​മാ​യ​പ്പോ​ൾ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും കേ​ര​ള ലോ​ക്ഭ​വ​നി​ലും ക്രി​സ്മ​സ് പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യി​രു​ന്നു.

2024ൽ ​മാ​ത്രം ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 706 അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി. യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ആ​ധി​കാ​രി​ക​മ​ല്ലെ​ന്നാ​ണ് ബി​ജെ​പി പ​റ​യു​ന്ന​ത്. പ​ക്ഷേ, അ​തി​ലേ​താ​ണ് തെ​റ്റെ​ന്നു വി​ശ​ദീ​ക​രി​ക്കു​ന്നു​മി​ല്ല. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം നാ​ലും അ​ഞ്ചും ഇ​ര​ട്ടി​യാ​യി.

മി​ക്ക​തും മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ്. അ​തേ​സ​മ​യം, ഘ​ർ​വാ​പ്പ​സി​യെ​ന്ന ഓ​മ​ന​പ്പേ​രി​ട്ടു​ള്ള ഹി​ന്ദു​ത്വ​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​വു​മി​ല്ല. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളി​ലേ​റെ​യും പ​ഠി​ച്ച​ത്, ഈ ‘​മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രു​ടെ’ സ്കൂ​ളി​ലാ​യി​രു​ന്നു. അ​ന്ന​വ​ർ നേ​താ​ക്ക​ളാ​യി​രു​ന്നി​ല്ല. മ​തം മാ​റി​യു​മി​ല്ല.

ക്രൈ​സ്ത​വ​രു​ടെ ജ​ന​സ​ഖ്യ വ​ർ​ധി​ക്കു​ന്നി​ല്ലെ​ന്ന ക​ണ​ക്കു​ക​ളെ ഖ​ണ്ഡി​ക്കാ​ൻ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ വ്യാ​ജ വാ​ധ്യാ​ര​ന്മാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ പ​ദ​മാ​ണ് ക്രി​പ്റ്റോ ക്രി​സ്ത്യ​ൻ​സ്! ക്രി​സ്ത്യാ​നി​ക​ള​ല്ലെ​ങ്കി​ലും ക്രി​സ്തു​വി​നെ അം​ഗീ​ക​രി​ക്കു​ക​യോ ബൈ​ബി​ൾ കൈ​വ​ശം വ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​വ​രെ​യാ​കാം ഉ​ദ്ദേ​ശി​ച്ച​ത്.

അ​വ​രു​ടെ എ​ണ്ണം സെ​ൻ​സ​സി​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ​ത്രേ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ ശ​ത​മാ​നം കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ത്ര​യോ ക്രി​സ്ത്യാ​നി​ക​ളു​ടെ വീ​ടു​ക​ളി​ലും പ​ള്ളി​മു​റി​ക​ളി​ലും പോ​ലും ഭ​ഗ​വ​ദ്ഗീ​ത​യും രാ​മാ​യ​ണ​വും വേ​ദ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്.

എ​ന്തു​കൊ​ണ്ട് വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​വ​രെ ക്രി​പ്റ്റോ ഹി​ന്ദു​ക്ക​ളെ​ന്നു വി​ളി​ക്കു​ന്നി​ല്ല? ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ഴും കൊ​ല്ല​പ്പെ​ടു​മ്പോ​ഴും സം​ഘ​പ​രി​വാ​റി​നെ​പ്പോ​ലും ല​ജ്ജി​പ്പി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​വു​മാ​യി വ​രു​ന്ന, ക്രൈ​സ്ത​വ​നാ​മ​ധാ​രി​ക​ളാ​യ വ​ർ​ഗീ​യ​വാ​ദി​ക​ൾ ക്രി​പ്റ്റോ ഹി​ന്ദു​ക്ക​ൾ എ​ന്നോ ക്രി​പ്റ്റോ സം​ഘ​പ​രി​വാ​ർ എ​ന്നോ അ​ല്ല​ല്ലോ അ​റി​യ​പ്പെ​ടു​ന്ന​ത്.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന വ്യാ​ജം പോ​ലെ, ക്രി​സ്മ​സി​നു​പോ​ലും ക്രി​സ്ത്യാ​നി​ക​ളെ തു​ല്യ​പൗ​ര​രാ​യി കാ​ണാ​ത്ത​വ​രു​ടെ പു​ത്ത​ൻ വ​ള​ച്ചൊ​ടി​ക്ക​ലാ​ണ് ക്രി​പ്റ്റോ ക്രി​സ്ത്യ​ൻ​സ്! ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്ത ക്രൈ​സ്ത​വ​രെ​യും ക്രി​പ്റ്റോ കൂ​ട്ടി വി​ളി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. മ​റ്റൊ​രു നാ​ട​കം, നൈ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ? സി​റി​യ​യി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ, പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ എ​ന്ന സ്ഥി​രം ചോ​ദ്യ​മാ​ണ്.

തെ​ളി​ച്ചു​പ​റ​യാം; ക​ണ്ടു, നി​ങ്ങ​ളേ​ക്കാ​ൾ മു​മ്പ്. അ​തി​നെ​തി​രേ പ​റ്റാ​വു​ന്ന വി​ധ​ത്തി​ലൊ​ക്കെ പ്ര​തി​ക​രി​ക്കു​ന്നു​മു​ണ്ട്. ക്രി​സ്ത്യാ​നി​ക​ൾ മാ​ത്ര​മ​ല്ല, ഇ​ര​ട്ട​ത്താ​പ്പി​ല്ലാ​ത്ത ക്രൈ​സ്ത​വ​രും ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യാ​ൽ ലോ​ക​ത്തി​നു മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യെ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും സ്വ​ന്തം മ​ത​ത്തി​ലെ മൗ​ലി​ക​വാ​ദി​ക​ള​ല്ലാ​ത്ത​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും സ്വാ​ത​ന്ത്ര്യ​മോ സ​മാ​ധാ​ന​മോ കൊ​ടു​ക്കാ​ത്ത മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളു​മാ​യാ​ണോ താ​ര​ത​മ്യ​പ്പെ​ടു​ത്തേ​ണ്ട​ത്‍? ആ ​മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു തു​ല്യ​രാ​ണോ ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ? മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളി​ൽ മാ​ത്രം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്നു എ​ന്ന​താ​ണ് ന​മ്മെ ആ​കു​ല​പ്പെ​ടു​ത്തേ​ണ്ട​ത്.

ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ണെ​ന്നും അ​തി​നു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് കോ​ൽ​ക്ക​ത്ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​തി​നെ ഇ​തു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​താ​ണ്. വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും ത​ട​യാ​നാ​കും. നോം ​ചോം​സ്കി പ​റ​ഞ്ഞ​തു​പോ​ലെ, അ​തി​ൽ പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ക.

ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യും ഹി​ന്ദു-​ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​ത​യെ​യും ഒ​രു​പോ​ലെ എ​തി​ർ​ക്ക​ണം. ഒ​ന്നി​നെ താ​ലോ​ലി​ച്ചു​കൊ​ണ്ട് മ​റ്റു​ള്ള​വ​യെ എ​തി​ർ​ക്കു​ന്ന വ്യ​ക്തി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​ണ് ഇ​ന്ത്യ​യി​ലെ വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും പ​ന​പോ​ലെ വ​ള​ർ​ത്തി​യ​ത്.

അ​നു​ദി​നം മാ​ര​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​ത്തെ നേ​രി​ടാ​ൻ പ്ര​സ്താ​വ​ന​ക​ൾ​ക്ക​പ്പു​റം മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കു കാ​ലാ​നു​സൃ​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ പ​ദ്ധ​തി വേ​ണം. ന്യൂ​ന​പ​ക്ഷ മ​ത​നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്ക​ണം. ദേ​ശീ​യ​ത​ല​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​ക​ണം.

വി​ക​സ​ന​പ​ദ്ധ​തി​ക​ളോ ആ​ത്മ​വി​ശ്വാ​സ​മോ ഇ​ല്ലാ​ത്ത പാ​ർ​ട്ടി​ക​ൾ​ക്കാ​ണ് മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടാ​കു​ന്ന​തെ​ന്ന് ജ​നം അ​റി​യ​ണം. കൈ ​കോ​ർ​ത്തു നി​ന്നാ​ൽ വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും തു​ര​ത്താ​നാ​കും. പ​ക്ഷേ, കൈ​കോ​ർ​ക്ക​ണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു; വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത
പത്തനംതിട്ടയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ഒരാള്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്, തിരുവനന്തപുരത്തും അപകടം