'കേരളത്തിൽ കത്തോലിക്കാ സഭ ദുഃഖിതർ': മിസോറാം ഗവർണർ ശ്രീധരൻ പിള്ള

By Web TeamFirst Published Nov 16, 2020, 12:02 PM IST
Highlights

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ സഭകൾ അറിയിച്ച ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മിസോറാം ഗവർണർ. ജനസംഖ്യാനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്നാണ് ക്രൈസ്തവ സഭകളുടെ പരാതി.

കൊച്ചി: കേരളത്തിൽ കത്തോലിക്കാസഭ ദുഃഖിതരെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. ന്യൂനപക്ഷ സഹായ പദ്ധതികൾ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും ക്രൈസ്തവ സഭകൾക്ക് അർഹമായത് കിട്ടുന്നില്ലെന്നുമാണ് പരാതി. പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സഭ മേധാവികൾ നിവേദനം നൽകിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ സഭകൾ അറിയിച്ച ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മിസോറാം ഗവർണർ പറഞ്ഞു. ജനസംഖ്യാനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്നാണ് ക്രൈസ്തവ സഭകളുടെ പരാതി. മിസോറാമിൽ നിന്ന് കേരളത്തിലെത്തിയ ദിവസങ്ങളിൽ ക‍ർദ്ദിനാൾ ഉൾപ്പെടെ പ്രധാനപ്പെട്ട ക്രൈസ്തവ സഭ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

click me!