സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം, അളെ തിരിച്ചറിയാതിരിക്കാൻ പ്രതികളെത്തിയത് മസ്ക് ധരിച്ച്; 'വീട്ടമ്മയുടെ മതിൽ തകർത്തതിൽ പ്രതികളെ സംരക്ഷിക്കുന്നു'

Published : Jul 13, 2026, 03:00 AM IST
cctv captures wall demolition in kollam, family alleges police inaction

Synopsis

കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. വഴി തർക്കത്തിന്‍റെ പേരിൽ അയൽവാസിയായ സുനിൽ കുമാറും സംഘവും ചേർന്ന് മതിൽ തകർത്തെന്നാണ് പാമ്പുറം സ്വദേശി വിജയമ്മയുടെ പരാതി. വഴി തർക്കത്തിൽ വിജയക്ക് മർദ്ദനമേറ്റെന്നും പരാതിയുണ്ട്. പാമ്പുറം സ്വദേശിയായ വിജയമ്മയുടെ വീടിന് മുന്നിലെ മതിൽ ഒരു സംഘം തകർക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഫെബ്രുവരി 9 ന് ആയിരുന്നു ആക്രമണം. അളെ തിരിച്ചറിയാതിരിക്കാൻ മസ്ക് ധരിച്ചാണ് പ്രതികൾ എത്തിയത്. അയൽക്കാരനായ സുനിൽ കുമാറും സംഘവുമാണ് മതിൽ തകർത്തതെന്നാണ് പരാതി. വഴി തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വിജയമ്മയും കുടുംബവും പറയുന്നു.

വിജയമ്മയ്ക്ക് മർദ്ദനമേറ്റെന്നും പരാതിയുണ്ട്. പാരിപ്പളളി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പക്ഷേ തുടർ നടപടികൾ ഉണ്ടായില്ല. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പൊലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്നും പരാതിക്കാർ പ്രതികരിച്ചു. പ്രതികളുടെ നിരന്തര ഭീഷണി കാരണം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെനും വിജയമ്മയും കുടുംബവും പറയുന്നു. മതിൽ തകർക്കുന്നതിന്‍റെ സിസിടിവി ദൃശ്യം തെളിവായി മുന്നിലുണ്ടെങ്കിലും സംഭവത്തിൽ പങ്കില്ലെന്നുണ് സുനിൽ കുമാറിന്‍റെ വാദം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കള്ളുകുടിക്കിടെ പരിചയക്കാരൻ പറഞ്ഞ പരമ രഹസ്യം, വിളിച്ചു പറയാതിരിക്കാൻ കഴിഞ്ഞില്ല, വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി
വീണ്ടും തലസ്ഥാനത്ത് രാജവെമ്പാല, പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പിനെ കണ്ടത്