
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി. കോട്ടൂർ - ആമല- ആയിരംകാല്‍ ഉന്നതിയിലായിരുന്നു ഇന്നലെ സംഭവം. രാവിലെ പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പ് ചീറ്റുന്ന ശബ്ദം കേള്‍ക്കുന്നത്. ഉടൻതന്നെ വനവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടി. പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ് റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തി മിനിറ്റുകൾ കൊണ്ട് രാജവെമ്പാലയെ കീഴ്പ്പെടുത്തിയത്. ആഴമേറിയ കിണറ്റിലേക്ക് നെറ്റ് ഇട്ട് പാമ്പിനെ കരയിലേക്കെത്തിച്ച ശേഷം പിടികൂടുകയായിരുന്നു.
2025 ജൂലൈയിൽ പേപ്പാറ ഡാം പരിസരത്ത് നിന്ന് 15 അടിയോളം നീളമുള്ളതും 20 കിലോയോളം തൂക്കമുള്ളതുമായ ഒരു ഭീമൻ രാജവെമ്പാലയെ വെറും ആറ് മിനിറ്റ് കൊണ്ട് റോഷ്നി ഒറ്റയ്ക്ക് പിടികൂടി ചാക്കിലാക്കിയിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയും നിരവധി പ്രശംസകൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam