'കേന്ദ്രം അനുവദിച്ച തുക വിനിയോഗിക്കുന്നില്ല'; സംസ്ഥാന സർക്കാരിനെതിരെ പട്ടികജാതി മോർച്ച

By Web TeamFirst Published Jan 19, 2021, 6:40 PM IST
Highlights

പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ വിനയോഗിക്കുന്നില്ലെന്ന് പട്ടികജാതി മോർച്ച അഖിലേന്ത്യ പ്രസിഡന്‍റ് ലാൻസിങ്ങ് ആര്യ കൊച്ചിയിൽ പറഞ്ഞു. 

കൊച്ചി: സർക്കാരിനെതിരെ വിമർശനവുമായി ബിജെപി പട്ടികജാതി മോർച്ച. പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ വിനയോഗിക്കുന്നില്ലെന്ന് പട്ടികജാതി മോർച്ച അഖിലേന്ത്യ പ്രസിഡന്‍റ് ലാൻസിങ്ങ് ആര്യ കൊച്ചിയിൽ പറഞ്ഞു. 

ദളിത് വിരോധമാണ് കോൺഗ്രസ്സിന്‍റെയും സിപിഎംന്‍റെയും മുഖ്യമുദ്ര. രാജ്യത്ത് പട്ടികജാതിക്കാർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് കേളത്തിലാണെന്നും ദേശീയ പട്ടികജാതി കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചുവെന്നും ലാൻസിങ്ങ് ആര്യ പറഞ്ഞു.

പട്ടികജാതിമോർച്ച സംസ്ഥാന നേതൃസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. നാളെ  രാവിലെ 11.30 ന് തിരുവനന്തപുരത്ത് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുമോദനസഭ ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം പട്ടികജാതി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാജ്ഭവനിൽ ഗവർണർക്ക് നിവേദനം നൽകിയി ശേഷമായിരിക്കും മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ലാൻസിങ് ആര്യ മടങ്ങുക.
 

click me!