
ദില്ലി: സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി റാവു സാഹിബ് പട്ടീൽ ദാൻവേ അറിയിച്ചു. കെ. മുരളീധരൻ എം. പി പാർലിമെന്റിൽ ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.
കെ റെയിൽ റെയിൽവേയുടെയും കേരളാ സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. 51% കേരളാ സർക്കാരും 49% കേന്ദ്ര സർക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റർ നീണ്ട, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയിൽവേ സ്ഥാപിക്കുന്നതിന് വേണ്ടി കെ റെയിൽ സർവ്വേക്ക് ശേഷം വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ട്. 63493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ടെക്‌നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. അലിഗ്ന്മെന്റ്, നിർമ്മാണ രീതി, ഭൂമിഏറ്റെടുക്കൽ എന്നിവ ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി അറിയിച്ചു.
'കേരളം ഭരിക്കുന്നയാൾ സർ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓർമ്മ വേണം'; വിമര്‍ശനവുമായി വി എം സുധീരൻ
കേരളം ഭരിക്കുന്നയാൾ സർ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓർമ്മ വേണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ (V M Sudheeran). കെ റെയിലിന്റെ (K Rail) ഡിപിആർ രഹസ്യ രേഖയെന്ന നിലപാട് വിചിത്രമാണെന്നും വി എം സുധീരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവരാവകാശ കമ്മീഷണറുടെ നിലപാട് പരിഹാസ്യമായിപ്പോയി. പൗരപ്രമുഖൻമാരുമായുള്ളത് തട്ടിക്കൂട്ട് റെഡിമെയ്ഡ് യോഗമാണ്. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോൺഗ്രസിന്റെ സമരം ജനാധിപത്യരീതിയിലായിരിക്കുമെന്നും സുധീരൻ കൂട്ടിച്ചേർത്തു. (കൂടുതൽ വായിക്കാം...)
Read Also: സര്‍വ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചതിന് കേസ്; നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam