Asianet News MalayalamAsianet News Malayalam

മരം കൊള്ളയിൽ സംസ്ഥാനവ്യാപക അന്വേഷണം ഇന്നുമുതൽ,  ജൂൺ 22 നകം റിപ്പോർട്ട് സമർപ്പിക്കണം

14 ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ മാരെയാണ് ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം.

enquiry in tree felling case wayanad
Author
Kalpetta Bypass Road, First Published Jun 10, 2021, 9:27 AM IST

കൽപ്പറ്റ: വയനാട് മരംകൊള്ളയിൽ അന്വേഷണം ഇന്ന് മുതൽ.സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 14 ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ മാരെയാണ് ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം. ജൂൺ 22 നകം റിപ്പോർട്ട് കൈമാറണം. 

മരംമുറി സർക്കാർ അറിഞ്ഞ്, ഉദ്യോഗസ്ഥർ എതിർത്തിട്ടും ഭരണ തലത്തിൽ സമ്മർദ്ദമുണ്ടായി, രേഖകൾ പുറത്ത്

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്‍റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാർ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ പാസുകളും മുഴൂവന്‍ രേഖകളും കസ്റ്റഡിയിലെടുക്കണം. എന്തെങ്കിലും നഷ്ടപെട്ടാല്‍ അത് നല്‍കിയ ഓഫീസുകളില്‍ നിന്നും ശേഖരിക്കണം. എല്ലാ ദിവസവും ഡിഎഫ്ഒമാര്‍ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

'പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല', മരംകൊള്ള മുൻ വനംമന്ത്രി കെ രാജുവിന്റെ അറിവോടെയെന്നും ആരോപണം


 

Latest Videos
Follow Us:
Download App:
  • android
  • ios