തൻ്റെ കുടുംബം നശിപ്പിച്ചയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ചാക്കോയുടെ മകൻ ജിതിൻ; പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെ കാണുന്നു

Published : Aug 28, 2026, 12:07 PM IST
jithin

Synopsis

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജോൺ മേനോൻ എന്ന പേരിൽ വിദേശത്ത് ജീവിക്കുന്നതായി പുതിയ സൂചനകൾ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. നാല് പതിറ്റാണ്ടായി നീതിക്കായി കാത്തിരിക്കുന്ന കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ആലപ്പുഴ: തൻറെ കുടുംബം നശിപ്പിച്ചയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് സുകുമാരക്കുറുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. നാലു പതിറ്റാണ്ടിലേറെയായി തൻറെ അമ്മ ഈ കേസിന് പിന്നാലെയാണ്. എന്നിട്ടും കാര്യമായ പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല. പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി അഭ്യൂഹങ്ങൾ ഉണ്ട്. വയലാർ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവമാണ്. ഇതിലെന്താണ് പൂഴ്ത്താൻ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തി എന്ന ആരോപണത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം.

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്.

പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്. ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങളിൽ സ്ഥിരീകരണം വരുത്താനായി ഇൻ്റർപോളിൻ്റെ സഹായം ക്രൈംബ്രാഞ്ച് തേടും. നിലവിൽ പുറത്തുവരുന്ന വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദർ ഇൻ്റർപോളിന് കത്ത് നൽകും. സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇൻ്റർപോളിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

80 വയസ്സിൽ അധികമുള്ള ഹൃദ്രോഗബാധിതനായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിമഗനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതിനിടെയാണ് സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങൾ സജീവമായത്. ജോൺ മേനോൻ എന്ന പേരിൽ സുകുമാരക്കുറുപ്പ് ബ്രൂണെയിൽ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.

1984 ജനുവരി 22ന് നടന്ന നിഷ്ഠൂരമായ കൊലപാതകത്തിൽ പ്രതിയായ സുകുമാരക്കുറുപ്പ് എവിടെ ആണെന്ന കാര്യത്തിൽ പൊലീസിന് നാളിതുവരെ ഒരു തുമ്പും ലഭിച്ചിരുന്നില്ല. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ പോലും പൊലീസിന് വ്യക്തത വരുത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് പതിറ്റാണ്ടിന് മുമ്പ് ജാർഖണ്ഡിൽ ജോലി ചെയ്ത മലയാളി നഴ്സ് രത്നമ്മ ആണ് സുകുമാരക്കുറുപ്പിനെ അവസാനമായി കണ്ടത്. കേരള പൊലീസ് അവിടെ എത്തുമ്പോഴേക്കും സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടു.

സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസൻ്റീവ് ചാക്കോയെ കഴുത്തു ഞെരിച്ച് കൊന്ന് സ്വന്തം കാറിലിട്ട് ചുട്ടെരിച്ചതാണ് കേസ്. മരിച്ചത് കുറുപ്പാണെന്ന വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു അരുംകൊല നടന്നത്. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചുമെല്ലാം പടിച്ച പണി പതിനെട്ടു നോക്കിയെങ്കിലും ഒരു തുമ്പു പോലും ലഭിച്ചിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനകോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം, കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ
ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവന്നെന്ന് എൻ പ്രശാന്ത് ഐഎഎസ്