സഹോദരിയുടെ പാതയില്‍ നേട്ടം; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ചൈത്രയുടെ സഹോദരന് മികച്ച വിജയം

By Web TeamFirst Published Aug 4, 2020, 4:53 PM IST
Highlights

ദില്ലി രാംമനോഹര്‍ ലോഹ്യ ആശുുപത്രിയില്‍ ഓര്‍ത്തോപീഡിക്ക് സര്‍ജനാണ് ചൈത്രയുടെ സഹോദരന്‍. ആരോഗ്യ സര്‍വ്വകലാശാലയുടെ എംസ് പരീക്ഷയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാംറാങ്കോടെയാണ് ജോര്‍ജ്ജ് അലന്‍ ജോണ്‍ പാസായത്. 

തിരുവനന്തപുരം: ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് എസ്പി ചൈത്ര തെരേസ ജോണിന്‍റെ സഹോദന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച നേട്ടം. 156 ആറാം റാങ്കാണ് ഡോക്ടര്‍ ജോര്‍ജ്ജ് അലന്‍ ജോണ്‍ നേടിയത്. ദില്ലി രാംമനോഹര്‍ ലോഹ്യ ആശുുപത്രിയില്‍ ഓര്‍ത്തോപീഡിക്ക് സര്‍ജനാണ്. ആരോഗ്യ സര്‍വ്വകലാശാലയുടെ എംസ് പരീക്ഷയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാംറാങ്കോടെയാണ് ജോര്‍ജ്ജ് അലന്‍ ജോണ്‍ പാസായത്. 

കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് സ്പെഷ്യല്‍ സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനായ ജോണ്‍ ജോസഫാണ് പിതാവ്. അമ്മ ഡോക്ടര്‍ മേരി എബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയന്‍റ് ഡയറക്ടറായിരുന്നു.കോഴിക്കോട് ഈസ്റ്റിഹില്‍ സ്വദേശിയാണെങ്കിലും മാതാപിതാക്കളോടൊപ്പം ദില്ലിയിലാണ് ഇപ്പോള്‍ ഡോക്ടര്‍ ജോര്‍ജ്ജ് അലന്‍ ജോണ്‍ താമസിക്കുന്നത്

ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഐഎഎസ് ലഭിക്കുകയെന്ന പ്രത്യേകതയും ജോര്‍ജ്ജ് അലന്‍ ജോണിനുണ്ട്. എവിടെയും പരിശീലനത്തിന് പോകാതെയാണ് ജോര്‍ജ്ജ് അലന്‍റെ ഈ നേട്ടം. 2015ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 111ാം റാങ്കുകാരിയാണ് കേരള കേഡറിലെ ഉദ്യോഗസ്ഥയായ സഹോദരി ചൈത്ര. 

click me!