
തിരുവനന്തപുരം: കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കിഫ്‌ബി പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ക്വിസ് സംഘടിപ്പിക്കുന്നു. കിഫ്‌ബി വഴി നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്രങ്ങളിലെ കിഫ്ബി പരസ്യങ്ങൾ കാണാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് സമ്മാനം നേടാൻ അവസരമുണ്ട്. കിഫ്ബി പരസ്യങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസിൽ പങ്കെടുക്കുത്താണ് സമ്മാനങ്ങൾ നേടാൻ അവസരം. കിഫ്ബിയുടെ വാട്സ് ആപ്പ് ബോട്ട് വഴി നിങ്ങൾക്ക് ക്വിസിൽ പങ്കെടുക്കാം. കിഫ്ബി ക്വിസിൽ പങ്കെടുക്കാൻ +919072000430 എന്ന വാട്സ്ആപ് നമ്പറിലേക്ക് Hi എന്നു മെസേജ് ചെയ്യുക. തുടർന്നു വരുന്ന നിർദേശങ്ങൾ അനുസരിച്ച് ക്വിസിൽ പങ്കെടുക്കാം
കിഫ്‌ബിയും കേരള വികസനവും
സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് കിഫ്‌ബി വഴി ധനലഭ്യത ഉറപ്പാക്കിയിട്ടുള്ളത്. വിവിധ വകുപ്പുകളിലായി നടന്ന പ്രധാന വികസനങ്ങൾ അറിയാം.
പൊതുമരാമത്ത് വകുപ്പ്: റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കായി വൻതുക മാറ്റിവെച്ചു. 9 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ ഇതിൽ പ്രധാനമാണ്.
വിദ്യാഭ്യാസം: 16,000 സ്‌കൂളുകളിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കി. 42,747 ഹൈടെക് ക്ലാസ് റൂമുകൾ കിഫ്‌ബി സഹായത്തോടെ പൂർത്തിയാക്കി.
ആരോഗ്യം: ആശുപത്രികളുടെ നവീകരണത്തിനും പുതിയ ബ്ലോക്കുകൾക്കുമായി 7,500 കോടിയിലധികം രൂപ ചെലവഴിക്കുന്നു.
ഇലക്ട്രോണിക്‌സ് & ഐടി: കേരളത്തിന്റെ ഇന്റർനെറ്റ് വിപ്ലവമായ കെ-ഫോൺ പദ്ധതിക്ക് കിഫ്‌ബിയാണ് സാമ്പത്തിക കരുത്ത് പകരുന്നത്.
മറ്റ് മേഖലകൾ: ശുദ്ധജല വിതരണ പദ്ധതികൾ, തീരദേശ സംരക്ഷണം, ടൂറിസം വികസനം (മുഴപ്പിലങ്ങാട്, കോവളം, ചെത്തി ബീച്ചുകൾ) തുടങ്ങിയ മേഖലകളിലും വൻതോതിലുള്ള നിക്ഷേപം കിഫ്‌ബി വഴി നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam