
മലപ്പുറം: ആർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ചന്ദ്രിക മുഖപത്രം. സുധാകരന്റെ പരാമര്‍ശം ആര്‍എസ്എസിനെ വെള്ളപൂശുന്നതാണെന്ന് ചന്ദ്രിക ഒൺലൈനിൽ ലേഖനം. ഇരിക്കുന്ന കെപിസിസി പ്രസിഡന്റ് പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരന്‍ നടത്തിയത്. സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലായിരുന്നു. തന്റെ പ്രസ്താവന വിശദീകരിച്ചപ്പോഴും ശാഖകളെ സംരക്ഷിക്കാന്‍ ആളെ വിട്ടെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാല്‍ ആവരുടെ ആശയങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നതാണെന്നും ലേഖനം ആരോപിച്ചു. ചന്ദ്രിക ഓൺലൈനിലെ 'മീഡിയൻ' എന്ന പേരിലുള്ള ആഴ്ച പക്തിയിലാണ് കെപിസിസി പ്രസിഡന്റിനെതിരായ രൂക്ഷ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam