ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ; 'കെ സുധാകരൻ പ്രസിഡൻ്റ് സ്ഥാനത്ത് തുടരണം'

Published : Dec 11, 2024, 07:37 AM IST
ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ; 'കെ സുധാകരൻ പ്രസിഡൻ്റ് സ്ഥാനത്ത് തുടരണം'

Synopsis

ഉപതെരഞ്ഞെടുപ്പിൽ അടക്കം കെ സുധാകരൻ മികച്ച പ്രവർത്തനം നടത്തിയിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണമെന്നും ചാണ്ടി ഉമ്മൻ.

കോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിൽ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രചരണത്തിൽ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെനനും വിവാദം അടഞ്ഞ അധ്യായമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അദ്ദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്ല് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പോലും വിമർശിച്ചിട്ടില്ല. ചിലർ ചില കഥകൾ മെനയുകയാണ്, അവർ കഥകൾ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ പറയുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ചാണ്ടി ഉമ്മൻ സഹോദരനെ പോലെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് തിരുവഞ്ചൂ‍ർ

പാർട്ടി തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന പ്രവർത്തകനാണ് താന്‍. രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു പ്രശ്നവും ഇല്ല. രാഹുൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എല്ലാ ഘട്ടത്തിലും വിളിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ അടക്കം കെ സുധാകരൻ മികച്ച പ്രവർത്തനം നടത്തിയിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ