പ്രിയ വര്‍ഗീസ് നിയമനത്തിലെ നിലപാടുമാറ്റം; എതിര്‍പ്പുമായി ഇടത് അധ്യാപക സംഘടന

Published : Sep 09, 2026, 04:51 PM IST
Kannur University

Synopsis

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ്.

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് രംഗത്തെത്തി. നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.

വസ്തുതകളിൽ യാതൊരു മാറ്റവും വരാതിരിക്കെ അഭിഭാഷകനെ മാറ്റിയതും നിലപാട് മാറ്റിയതും ചില സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രമാണെന്ന് KUTC വിമർശിച്ചു. പ്രിയ വർഗീസിനെതിരെ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾക്ക് പിന്നിൽ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണെന്ന കാര്യം മാത്രമാണുള്ളതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പ്രിയ വർഗീസിന്റെ നിയമനത്തിൽ വീഴ്ചയുണ്ടെന്ന പുതിയ സത്യവാങ്മൂലം കണ്ണൂർ സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചത്. സർവകലാശാലയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ നിലപാട് കേസില്‍ നിര്‍ണായകമാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയെ രക്ഷിക്കാൻ ‘പ്രോജക്റ്റ് സൂര്യ’, പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ബസുകളെ തരംതിരിക്കും, ഇന്ധനക്ഷമത വർധിപ്പിക്കുക ലക്ഷ്യം
'പുറത്തുനിൽക്കടോ; ഇവിടെവന്നത് മൂത്രമൊഴിക്കാനാ, നിങ്ങളെ കാണാനല്ല'; മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പിണറായി വിജയൻ