
തൃശ്ശൂർ: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ജില്ലയിലെ കണ്ടൈൻമെൻ്റ് സോണുകളിൽ മാറ്റം. തൃശ്ശൂർ കോർപറേഷനിലെ 36,48 വാർഡുകളെയാണ് കണ്ടൈൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്. തേക്കിൻക്കാട്, ഒളരിക്കര വാർഡുകളാണ് ഇവ.
അതേസമയം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 07,08,11,12 എന്നീ നാല് വാര്‍ഡുകള്‍, ചാലക്കുടി നഗരസഭയുടെ 16,19,21,30,31,35,36 എന്നീ ഏഴ് ഡിവിഷനുകള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ 35,39,49,51 എന്നീ നാല് ഡിവഷനുകള്‍ കണ്ടൈയ്മെന്റ് സോണുകളായി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam