കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് സിപിഎം സമ്മേളനം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല:ചെന്നിത്തല

Published : Mar 07, 2025, 03:04 PM IST
കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് സിപിഎം സമ്മേളനം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല:ചെന്നിത്തല

Synopsis

ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്. കാരണം അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്കു അറുതി വരുത്താന്‍ കഴിയാത്ത ഭരണപരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരും

തിരുവനന്തപുരം: ട്രംപിന്‍റെ  ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലഹരിമരുന്നിന് അടിമകളാകുന്നവര്‍ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നു. കൊടും വയലന്‍സിലക്കും പീഢനങ്ങളിലേക്കും വഴുതി വീഴുന്നു. കുട്ടികള്‍ പോലും ലഹരിവാഹകരും കച്ചവടക്കാരുമാകുന്നു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, കേരളത്തെയും സിപിഎമ്മിനെയും യാതൊരു തരത്തിലും ബാധിക്കാത്ത ആഗോളരാഷ്ട്രീയം ചര്‍ച്ച ചെയ്തു കയ്യടി വാങ്ങിയിട്ട് എന്തു കാര്യം?
ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്. കാരണം അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്കു അറുതി വരുത്താന്‍ കഴിയാത്ത ഭരണപരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരും. പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയമാണെന്നു സമ്മതിക്കേണ്ടി വരും. ഇതൊക്കെ ഒഴിവാക്കി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഈ സിപിഎം സംസ്ഥാന സമ്മേളനമെന്നും ചെന്നിത്തല പരിഹസിച്ചു

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം