ജീവാനന്ദം പദ്ധതി: ജീവനക്കാർക്ക് സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി

Published : Jun 24, 2024, 11:02 AM ISTUpdated : Jun 24, 2024, 11:31 AM IST
ജീവാനന്ദം പദ്ധതി: ജീവനക്കാർക്ക് സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി

Synopsis

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കിക്കാൻ കൂട്ടുനിൽക്കരുത്. ആനുകൂല്യം മുടക്കുന്നവർക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ട്. സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കിക്കാൻ കൂട്ടുനിൽക്കരുത്. ആനുകൂല്യം മുടക്കുന്നവർക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. 

കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിന്‍റെ  ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജീവാനന്ദം എന്ന പേരിൽ പുതിയ   പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ്. ഈ പദ്ധതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. പെൻഷൻ പറ്റുന്ന ജീവനക്കാർക്ക് പുതിയൊരു പദ്ധതിയുടെ ആവശ്യമെന്തെന്ന് പറയാൻ സർക്കാരിന് ബാധ്യതയുണ്ട്.

ജീവനക്കാരുടെ ആനുകൂല്യങ്ങളായി നൽകാനുള്ള 42000 കോടി രൂപ സർക്കാർ കവർന്നെടുത്തിരിക്കുകയാണ്. 2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക തുക പോലും ഇതുവരെ നൽകിയിട്ടില്ല. നാല് ഗഡുക്കളായി നൽകും എന്ന് പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെ നൽകിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും അധികം ക്ഷാമബത്ത കുടിശ്ശികയുള്ള സംസ്ഥാനം കേരളമാണ്. ആറ് ഗഡുക്കളായി 19 ശതമാനമാണ് ഈ ഇനത്തിൽ ജീവനക്കാർക്ക് നൽകാൻ ഉള്ളത്. അഞ്ചുവർഷമായി ലീവ് സറണ്ടർ നൽകുന്നില്ല. ഈ തുക പിഎഫിൽ ലയിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ അത് അക്കൗണ്ടിൽ വരവ് വെച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞിരുന്നു. 

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമയപരിധി അവസാനിച്ചു, കണക്ക് കാണിച്ചത് 56173 പേർ മാത്രം, തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകാത്തവർക്കെതിരെ അയോഗ്യതാ നടപടി
തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നിൽകി പ്രത്യേക അന്വേഷണ സംഘം