ചേരാനല്ലൂർ അപകടം: കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് കുടുംബം, പരാതി നൽകി

Published : Oct 30, 2026, 02:46 PM IST
VD Satheesan

Synopsis

ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ച് ആശ്വസിപ്പിച്ചു. പ്രതിയായ 17 കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തെളിവ് നശിപ്പിച്ചതായി ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: 17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്. 17 കാരന്‍റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നൽകി. ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അവിടേക്ക് എത്തി. ഇത് സി സി ടി വി ദൃശ്യങ്ങളിൽ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം വിവരിച്ചു. കുടുംബത്തിന്‍റെ ആശങ്കകൾ കുടുംബം മുഖ്യമന്ത്രിയോട് പങ്കുവച്ചതായി മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപെടുത്തി തന്നെ ആരും വക്കാലത്ത് ഒപ്പിടിപ്പിച്ചിട്ടില്ലെന്നും മകൾ വ്യക്തമാക്കി. ഞ‌ാൻ വക്കാലത്ത് ഒപ്പിട്ടിരുന്നു. കോടതിയിൽ നടന്നതിനെ കുറിച്ച് അറിയില്ല. കോടതിയുടെ തീരുമാനം വന്ന ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. അഡ്വ. ശ്രീജിത്ത്‌ തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്നും ഭദ്ര വ്യക്തമാക്കി.

തെളിവുകൾ ശക്തമാക്കാൻ പൊലീസ്

അതേസമയം 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയിൽ ജഡ്ജി ഉറച്ചുനിന്നു. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ തന്നെയുണ്ടെന്നാണ് സൂചന. ഇതിനു മുൻപും ഇയാൾ 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ വിവരങ്ങളും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധിക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് തൊഴിലാളിയുടെ മരണത്തിൽ കുടുംബത്തിന് 2 ലക്ഷം രൂപ എക്സ്ഗ്രേഷ്യ അനുവദിക്കാൻ നടപടി സ്വീകരിക്കണം : ഓംബുഡ്സ്മാൻ
ചേരാനല്ലൂര്‍ അപകടക്കേസ്: അപ്പീലിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി; പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സെഷൻസ് കോടതി