ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: 17-കാരന്റെ ജാമ്യം റദ്ദാക്കിയില്ല, ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളി

Published : Nov 05, 2026, 03:59 PM ISTUpdated : Nov 05, 2026, 04:37 PM IST
cheranalloor accident case

Synopsis

അപകടത്തില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളി. ഇതോടെ പതിനേഴുകാരന് ജാമ്യത്തില്‍ തുടരും. അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി വിമര്‍ശിച്ചു.

കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കിയില്ല. അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളി. ഇതോടെ പതിനേഴുകാരന് ജാമ്യത്തില്‍ തുടരും. അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി വിമര്‍ശിച്ചു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന്‍ കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തതെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റം അല്ലെങ്കിൽ ജുവനൈലിതിരെ ഉടൻ എഫ്ഐആര്‍ ഇടാനാകില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

ചേരാനനെല്ലൂർ കേസിൽ ഇന്ന് രണ്ട് കോടതികളിലും പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട ദിവസമാണ്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന് സ്ത്രീകളുടേയും കുട്ടികളുടേയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യക്തമാക്കി. അപകടത്തില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളിയാണ് കോടതി ഉത്തരവ്. കേസിൽ എഫ്ഐആര്‍ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെയും കുടുബത്തിന്റെയും അപ്പീലുകളിൽ ഗുരുതര വീഴ്ചയെന്ന് നിരീക്ഷിച്ചാണ് പതിനേഴുകാരൻ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതിനിടെ, 17കാരന്‍റെ അച്ഛനായ അഡീഷണൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. അന്വേഷണത്തോട് അഡീഷണൽ ജഡ്ജി സഹകരിക്കുന്നുണ്ടെന്നും ആര് മണിക്കൂർ ചോദ്യം ചെയ്ത് കഴിഞ്ഞെന്നും നിരീക്ഷിച്ച് കൊണ്ടാണ്, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി ഇയാൾ വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുൻപ് 17-കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീനാദേവി കുഞ്ഞമ്മയെ അറിയുമോ?, മുൻ നിലപാടിൽ തിരുത്തുമായി കെ സുധാകരൻ, കോൺഗ്രസിലേക്ക് വന്നത് താൻ ക്ഷണിച്ചിട്ടെന്ന് വീഡിയോ
എം.ബി. രാജേഷിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം. ലിജു: ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്