ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Published : Oct 30, 2026, 06:02 AM IST
Benz accident death

Synopsis

ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസിൽ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ, പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡിഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്

കൊച്ചി: ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസിൽ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ, പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡിഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിൽ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ കുടുംബത്തോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ ജയ ബാലകൃഷ്ണന്‍റെ കുടുംബം നൽകിയ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു. അമിത വേഗത്തിൽ കാറോടിക്കുന്ന 3 ദൃശ്യം കിട്ടിയിരുന്നു. മണിക്കൂറിൽ 104 കി.മീ. വേഗത്തിൽ വരെ ഓടിച്ചു. പതിനേഴുകാരനിൽ നിന്ന് വിവരങ്ങൾ തേടണം, എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നറിയണമെന്നും പൊലീസ് കോടതിയിൽ വാദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ
മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം