
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി ജയ ബാലകൃഷ്ണൻ്റെ കുടുംബം. തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് കുടുംബം പ്രതികരിച്ചു. തങ്ങളെ കേട്ടില്ല. രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ജഡ്ജി അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂർ ചോദ്യം ചെയ്തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് ആരാഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam