
തിരുവനന്തപുരം: സമുദൂര സിദ്ധാന്തം കോണ്‍ഗ്രസിന്‍റെ മൗലിക നയമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്. ജാതി,മത വിഭാഗങ്ങളുമായി സമദൂരമെന്നത് നെഹ്റുവിന്‍റെ കാലം മുതൽ കോണ്‍ഗ്രസിന്‍റെ നയമാണ്. വർഗ്ഗീയ പ്രീണനത്തിൻ്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിച്ചത്. യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗാണെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ഹിന്ദു, ക്രിസ്ത്യൻ വർഗ്ഗീയ പ്രീണനം ലക്ഷ്യമാക്കിയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
യുഡിഎഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണെന്നും യുഡിഎഫിലെ ഒരു കക്ഷിയെയും ഇടത് മുന്നണിക്ക് ആവശ്യമില്ലെന്നും എംവി ഗോവിന്ദൻ. സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam