ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ആക്രമണം, 10 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ; പത്തു വർഷം കഠിനതടവും പിഴയും

Published : Sep 24, 2026, 11:19 AM IST
cherthala acid attack case accused sentenced to 10 years rigorous imprisonment

Synopsis

ചേർത്തലയിൽ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ

ചേർത്തല: ചേർത്തലയിൽ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് (25) ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ഇന്ദു ചന്ദൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇരയായ യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ വിധിക്ക് പിന്നാലെ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.

2015 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിൽ ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ പ്രതി കൈവശമുണ്ടായിരുന്ന ആസിഡ് യുവതിയുടെ ദേഹത്ത് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു. കോട്ടയം പമ്പാടി എൻജിനീയറിങ് കോളേജിൽ ഇരുവരും ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചേർത്തലയിലെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

യുവതിയുടെ മൊഴിയും പരിക്കുകളും ചേർത്തല സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ ഓമനമ്മ രേഖപ്പെടുത്തി ഹാജരാക്കിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ഇ ഡി ബിജു എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസ് കേസ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആക്രമണത്തിനിടെ പ്രതിക്കേറ്റ ആസിഡ് പൊള്ളൽ തന്നെ കേസിൽ നിർണായക തെളിവായി മാറി. അന്വേഷണം പൂർത്തിയാക്കി സർക്കിൾ ഇൻസ്പെക്ടർമാരായ ടോമി സെബാസ്റ്റ്യൻ, വി പി മോഹൻലാൽ എന്നിവർ ചേർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. എറണാകുളം മെഡിക്കൽ സെന്ററിലെ പ്ലാസ്റ്റിക് സർജനെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീൺ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ പി ജെ അനിൽ, അനീഷ് അമ്പു, എസ് ആദർശ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: എസ്ഐടി രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ഷോൺ ജോർജ്, 'കേസ് സിബിഐക്ക് വിടണം'
പ്രധാന തസ്‌തികകളിൽ സ്ഥിരം നിയമനം നടത്താതെ പെരിയ കേന്ദ്ര സർവ്വകലാശാല, അധ്യാപകർക്ക് അധിക ചുമതല, ക്ലാസുകൾ മുടങ്ങുന്നതായി പരാതി