ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍, നടപടി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്ന പരാതിയിൽ

Published : Sep 24, 2026, 10:41 AM IST
Parvathy Maya Shaji

Synopsis

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആർ. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്.

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മായ പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു. അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആർ. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്.

കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും, കൂടാതെ ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലും ശാഖകളുള്ള വലിയ ഏജൻസിയാണ് ആംസ്റ്റർ. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങൾ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് നകിയിരുന്ന സേവനങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേരും, പിണറായിയടക്കം പ്രമുഖരുടെ പേരുകൾ, രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; വിജിലൻസ് അന്വേഷണമില്ലാത്തതിൽ ചോദ്യം
ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്; കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്ന് മന്ത്രി കെ മുരളീധരൻ