ഒരു മണിക്കൂറില്‍ 247 പേര്‍ക്ക് അഡ്മിഷന്‍; വീണ്ടും ചരിത്രം കുറിച്ച് ചേര്‍ത്തല ഗവ.ടൗണ്‍ എല്‍പിഎസ്

By Web TeamFirst Published May 4, 2019, 9:13 AM IST
Highlights

കഴിഞ്ഞ വര്‍ഷം രണ്ടരമണിക്കൂറിനിടെ 233 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ഇതേ സ്കൂള്‍  ദേശീയ തലത്തില്‍ അംഗീകാരം നേടിയിരുന്നു. 

ചേര്‍ത്തല: ഒരു മണിക്കൂറിനിടെ 247 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ചരിത്രമെഴുതി ചേര്‍ത്തല ഗവ.ടൗണ്‍ എല്‍പിഎസ്. ശനിയാഴ്ച രാവിലെ 11 മുതല്‍ 12 വരെയാണ് സ്കൂളില്‍ അഡ്മിഷന്‍ ഡ്രൈവ് നടന്നത്. നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. 

രണ്ടാംക്ലാസില്‍ ആറ് പേരും മൂന്നാം ക്ലാസിലേക്ക് അഞ്ചുപേരും നാലാം ക്ലാസിലേക്ക് ഒരാളുമാണ് ചേര്‍ന്നത്. ബാക്കിയുള്ളവര്‍ എല്‍കെജി, യുകെജി ക്ലാസുകളിലേക്കാണ് പ്രവേശനം നേടിയത്. 

അഡ്മിഷന്‍ നടപടികള്‍ക്കായി 15 കൗണ്ടറുകളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്രമീകരിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടരമണിക്കൂറിനിടെ 233 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ഇതേ സ്കൂള്‍  ദേശീയ തലത്തില്‍ അംഗീകാരം നേടിയിരുന്നു. ദേശീയ റെക്കോര്‍ഡുകള്‍ വിലയിരുത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സാണ് സ്കൂളിന് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ എന്ന നേട്ടവും ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പിഎസ് സ്വന്തമാക്കിയിരുന്നു. സ്കൂളിലെ വിവരങ്ങള്‍ അറിയാനായി പ്രത്യേക വെബ്സൈറ്റും യുട്യൂബ് ചാനലും ഉണ്ട്.  പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവാണ് കൂടുതല്‍ കുട്ടികള്‍ ഇവിടേക്ക് എത്താൻ കാരണമായതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

click me!