ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കേസിൽ എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി, ഗുഢാലോചന നടന്നെന്നും ആരോപണം

Published : Sep 16, 2026, 04:12 PM IST
M Gireesh Arrest

Synopsis

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിലെ സിപിഎം നേതാവ് എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കള്ളക്കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ നടക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. കേസ് വിശ്വസനീയമല്ലെന്നും കേസിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും മെഹബൂബ് കൂട്ടിച്ചേർത്തു. അതേസമയം ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസ് അന്വേഷിക്കുന്ന എസ് ഐ ടിയാണ് ​ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ്‌ പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഗിരീഷ് ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസ്. വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സി പി എം പ്രവർത്തകനായ സി പി ജലീലും അറസ്റ്റിലായി. എം ഗിരീഷിനെ മെഡിക്കൽ പരിശോധനയ്ക്കായി സ്റ്റേഷനിൽ നിന്നും ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകൽ കിട്ടുന്ന വൈദ്യുതി രാത്രിയിലെ ക്ഷാമം തീർക്കില്ല, ഹിമാചലിൻ്റെ സഹായം പരിഹാരമാകില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി സണ്ണി ജോസഫ്
സെപ്റ്റംബർ 19ഓടെ കാലവർഷം പിൻവാങ്ങിത്തുടങ്ങുമെന്ന് സൂചന, നാളെ മുതൽ കേരളത്തിൽ മഴ സാധ്യത