
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിനെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഗിരീഷ് ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സിപിഎം പ്രവർത്തകനായ സി പി ജലീലും അറസ്റ്റിലായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam