മുഖ്യമന്ത്രി തർക്കം: നാലാം തിയതി കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

Published : Apr 24, 2026, 12:50 PM IST
panakkad thangal

Synopsis

കേരളം പ്രതീക്ഷിക്കുന്ന ഉചിതമായ തീരുമാനം ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി തർക്കത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനവുമായി മുസ്ലിംലീ​ഗ് നേരത്തെ രംഗത്തെത്തിയിരുന്നു.

മലപ്പുറം: മുഖ്യമന്ത്രി തർക്കത്തിൽ നാലാം തിയതി കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന ഉചിതമായ തീരുമാനം ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി തർക്കത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനവുമായി മുസ്ലിംലീ​ഗ് നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം അനവസരത്തിലാണെന്നാണ് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിൽ വിമർശനം ഉയർന്നത്. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്നും യോ​ഗത്തിൽ പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കൾ നടത്തിയ പരസ്യ പ്രതികരണങ്ങൾ അനവസരത്തിലാണ്. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ട്. കോൺഗ്രസ്‌ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്. കോൺഗ്രസാണ് അത് നൽകേണ്ടത്. ചർച്ച നടത്തി സാമൂഹിക അന്തരീക്ഷം മലിനമാക്കി നേടേണ്ടതല്ല ഉപമുഖ്യമന്ത്രി സ്ഥാനമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിനെതിരെ വിമർശനം ഉയർന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ച വീണ്ടും ഉയർന്നിരിക്കുന്നത്. കോൺ​ഗ്രസിലെ ഏറ്റവും വലിയ ​ഘടക കക്ഷിയാണ് ലീ​ഗ്. കോൺ​ഗ്രസ് നേതാക്കൾ അനവസരത്തിലുള്ള മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്നാണ് മലപ്പുറം ജില്ലാ കമ്മറ്റി യോ​ഗത്തിൽ മുതിർന്ന നേതാക്കൾ പറയുന്നത്. ഇത്തരം ചർച്ചകൾ ഇപ്പോൾ നടക്കുന്നത് മുന്നണിക്ക് ശുഭകരമല്ലെന്ന് തുടങ്ങിയ പരമാർശങ്ങളും നോതാക്കൾ യോ​ഗത്തിൽ വ്യക്തമാക്കി. മെയ് 4 വരെയെങ്കിലും ഇത്തരം ചർച്ചകൾ ഒഴിവാക്കണമെന്നും ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ശേഷമാകാം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകളെന്നും നോതാക്കൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ പൂരം ആന എഴുന്നള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി
'അനോഷിനെ ഡിസ്ചാർജായി ഈ വീട്ടിലേക്ക് കൊണ്ടുവരില്ല'; ഭാഗ്യം പരീക്ഷിക്കാനാവില്ലെന്നും കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച 8 വയസുകാരന്റെ മാതാപിതാക്കൾ