'അനോഷിനെ ഡിസ്ചാർജായി ഈ വീട്ടിലേക്ക് കൊണ്ടുവരില്ല'; ഭാഗ്യം പരീക്ഷിക്കാനാവില്ലെന്നും കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച 8 വയസുകാരന്റെ മാതാപിതാക്കൾ

Published : Apr 24, 2026, 12:26 PM IST
snakebite case

Synopsis

വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുകയാണ്. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി.

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ മരിച്ച ആൽജോയുടെ സഹോദരൻ അനോഷിനെ ഡിസ്ചാർജായി വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ. ഇനിയും ഭാഗ്യം പരീക്ഷിക്കാനാവില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. സമാധാനം പൂർണമായും നഷ്ടപ്പെട്ടുവെന്നും പിതാവ് സിൽജോയും മാതാവ് ജോൺസിയും പറഞ്ഞു. അതേസമയം തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുകയാണ്. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നാണ് സംശയം. ബാത്ത്റൂമിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ച് നീക്കി പരിശോധിക്കാനാണ് തീരുമാനം. ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നേരത്തെ നാല് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരൻ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽ ജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി തർക്കം: നാലാം തിയതി കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ
തൃശൂർ പൂരം ആന എഴുന്നള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി