തൊഴിലുറപ്പ് പ്രവര്‍ത്തനത്തിന് അനുമതി; 60 വയസിന് മുകളിലുള്ളവർ മേയ് മൂന്നുവരെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Apr 23, 2020, 06:55 PM IST
തൊഴിലുറപ്പ് പ്രവര്‍ത്തനത്തിന് അനുമതി; 60 വയസിന് മുകളിലുള്ളവർ മേയ് മൂന്നുവരെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി

Synopsis

മാസ്ക് ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവ കൃത്യമായ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് പേരടങ്ങുന്ന ടീമിനാണ് പണി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മേയ് മൂന്നുവരെ ജോലിയിൽ നിന്ന് മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രായമായവരിലാണ് വൈറസ് ബാധ പെട്ടെന്ന് പിടിപെടാൻ സാധ്യത. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

മറ്റെല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ച് കൊണ്ടാകണം പണി ചെയ്യേണ്ടത്. അക്കാര്യം അതാത് അധികൃതർ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അവശ്യപ്പെട്ടു. മാസ്ക് ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവ കൃത്യമായ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്