
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവർഷ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.
ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മുല്യങ്ങൾക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ടെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്......
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു.
പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയത്. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ട്.
Read Also: പിണറായി വിജയന്റെ ന്യൂ ഇയർ റെസലൂഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam